അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വയോജന വിഭാഗമായ മജ്‌ലിസ് അന്‍സാറുല്ലാഹ് തൃശൂര്‍ – പാലക്കാട് ഘടകത്തിന്റെ നേതൃത്വത്തില്‍ ലോക സമാധാന ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്റ്റോപ്പ് വേള്‍ഡ് വാര്‍ 3 ക്യാമ്പയിന് അഹമ്മദിയ്യാ മുസ്ലിം ജമാഅത്ത് തൃശൂര്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് എച്ച്. സുലൈമാന്‍ മാസ്റ്റര്‍ , മജ്‌ലിസ് അന്‍സാറുല്ലാഹ് തൃശൂര്‍, പാലക്കാട് ഘടകം പ്രസിഡണ്ട് എച്ച്. ഹബീബുല്ലാഹ്, മൗലവി ഗുലാം അഹ്‌മദ്, മൗലവി മുഹമ്മദ് സലീം, മൗലവി അബ്ദുള്‍ റഹീം എന്നിവര്‍ നേതൃത്വം നല്‍കി. ആണവ നിരായുധീകരണം നടപ്പിലാക്കുക, ലോക സമാധാനം നടപ്പിലാക്കുക എന്നീ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ലഘുലേഖ വിതരണം നടത്തി.
ADVERTISEMENT