അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിന് കൊടിയേറി. കാലത്ത് വിശേഷ പൂജകള്‍ക്കുശേഷം കൊടികയറ്റം നടത്തി. ക്ഷേത്രം ഊരാളന്‍ തോട്ടപ്പായ മനക്കല്‍ ശങ്കരന്‍ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവര്‍ ശ്രീകോവിലില്‍ നിന്ന് പൂജിച്ച് നല്‍കിയ കൊടിക്കൂറ ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തില്‍ ദേശവാസികള്‍ ക്ഷേത്ര മുറ്റത്തെ അരയാലില്‍ ഉയര്‍ത്തി. തുടര്‍ന്ന് കലം കരിക്കല്‍ ചടങ്ങും നടത്തി. ജനുവരി 25 ഞായറാഴ്ച പൂരം ആഘോഷിക്കും.



