എയ്യാല്‍ സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷികപ്പെരുന്നാള്‍ 26, 27 തീയതികളില്‍

എയ്യാല്‍ സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷികപ്പെരുന്നാള്‍ 26, 27 തിയ്യതികളില്‍ ആഘോഷിക്കും. ഈസ്റ്റര്‍ ഞായറാഴ്ച ഇടവകപള്ളിയിലെ ആരാധനക്കുശേഷം വികാരി ഫാദര്‍.ഡോ.സണ്ണി ചാക്കോ പെരുന്നാളിന്റെ കൊടിയേറ്റം നിര്‍വ്വഹിച്ചു. 26ന് ശനിയാഴ്ച വൈകിട്ട് 7.00നു സന്ധ്യാനമസ്‌കാരം, പെരുന്നാള്‍ പ്രാരംഭ പ്രദക്ഷിണം, ദേശക്കാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍, 27 , പുതുഞായറാഴ്ച കാലത്ത് 8.30ന് വിശുദ്ധ കുര്‍ബ്ബാന, ദേശക്കാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍, വൈകിട്ട് 5.15ന് പള്ളിയില്‍ നിന്നും കുരിശുപള്ളിയിലേക്കുള്ള പെരുന്നാള്‍ സമാപന പ്രദക്ഷിണം, ആശിര്‍വ്വാദം, സ്‌നേഹവിരുന്ന് എന്നിവയാണ് പെരുന്നാളിന്റെ പ്രധാന പ്രോഗ്രാമുകള്‍. ആഘോഷങ്ങള്‍ക്ക് വികാരി, കൈസ്ഥാനി മനോ മോഹന്‍, സെക്രട്ടറി എ. കെ. പോള്‍സണ്‍ എന്നിവരടങ്ങിയ കമ്മറ്റി നേതൃത്വം നല്‍കും.

ADVERTISEMENT