കുന്നംകുളം അപ്പൊസ്തൊലിക് ചര്‍ച്ച് ഓഫ് ഗോഡ് അയ്യംപറമ്പ് ഹോരേബ് സഭയുടെ ഏകദിന വാര്‍ഷിക കണ്വന്ഷന് ഞായറാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന കണ്വന്ഷന് സഭാധ്യക്ഷന് പാസ്റ്റര്‍ സാമുവേല്‍ പോള്‍ ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂഷകന് പാസ്റ്റര്‍ വിജോഷ് വില്സന് അധ്യക്ഷത വഹിക്കും. പാസ്റ്റര്‍ സജോ തോണിക്കുഴി മുഖ്യ പ്രഭാഷണം നടത്തും. സ്പിരിച്ച്വല്‍ സിംഗേഴ്സ് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിന് സംയുക്ത സഭായോഗവും 02.30ന് സണ്ടെസ്കൂള്‍, യൂത്ത് വിങ്ങ്, സഹോദരി സമാജം എന്നിവയുടെ സംയുക്ത വാര്‍ഷികവും നടക്കും.