മറ്റം സെന്റ് തോമസ് ഫൊറോന ഇടവക ദേവാലയത്തില്‍ സകല മരിച്ചവരുടെ ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി തിരുക്കര്‍മ്മങ്ങള്‍ നടന്നു. രാവിലെ സെമിത്തേരി ചാപ്പലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.ഫ്രാന്‍സീസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. സഹ വികാരി റവ.ഫാ.ഫ്രാങ്കോ ചെറുതാണിക്കല്‍ സഹകാര്‍മ്മികനായി. ദിവ്യബലിയ്ക്ക് ശേഷം വലിയ ഒപ്പീസ് ആരംഭിച്ച് ഇടവക പള്ളിയിലേക്ക് പ്രദക്ഷിണമായെത്തി സമാപിച്ചു.



