അന്‍സാര്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നടക്കുന്ന ഐപിഎച്ച് പുസ്തകമേളയോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പരിശീലകനും സൈക്കോ തൊറാപിസ്റ്റുമായ ഡോ വി.ടി. ഇക്ബാല്‍ ക്ലാസ്സ് നയിച്ചു. അന്‍സാര്‍ ഡയറക്ടര്‍ ഡോ നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ.എം. ഫിറോസ് , വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, വിവിധ വകുപ്പ് മേധാവികളായ സാജിത റസാഖ്, കെ.ആര്‍. രവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ അന്‍സാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ.എം. നസ്‌നീമിന്റെ പുസ്തകം പ്രകാശനം ചെയ്തു. രക്ഷിതാക്കള്‍ക്കായുള്ള പുസ്തക നിരൂപണ മത്സര ജേതാക്കളായ അസ്മ എന്‍ പി, അനീസ് മുഹമ്മദ് എ.വി, ഷംസുദീന്‍ എ.കെ എന്നിവരെയും വിദ്യാര്‍ഥികള്‍ക്കായി നടന്ന മത്സരത്തിലെ വിജയികളായ ഹയ്‌സാന്‍ മുഹമ്മദ്, മുഹമ്മദ് റയ്യാന്‍, ഇഷല്‍ മെഹ്‌റീന്‍ എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ADVERTISEMENT