അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ബാഗ് ലെസ് ഡേ ആചരിച്ചു

സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ കലാ കായിക വിനോദ വിജ്ഞാന പരിപാടികളിലൂടെ അറിവിന്റെ പുതിയ തലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിച്ച് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ബാഗ് ലെസ് ഡേ ആചരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഷൈനി ഹംസ, ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ഫരീദ ഇ മുഹമ്മദ്, അസിസ്റ്റന്റ് ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ഫബ്ന എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അനസ് വി.എ., ഹിഷാം ഹംസ എന്നിവര്‍ മുഖ്യ അതിഥികളായി . മിഡില്‍സെക്ഷനിലെ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്കുമപ്പുറം ജീവിത കൗശലങ്ങളും സൃഷ്ടിപരതയും വളര്‍ത്തുന്ന വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷ്യസംരക്ഷണ വര്‍ക്ക്ഷോപ്പും വേറിട്ടതായി.

ADVERTISEMENT