സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മന്നലാംകുന്ന് എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ അസംബ്ലി നടത്തി. മദ്രസ ജനറല്‍ സെക്രട്ടറി അബു കണ്ണാണത്തിന്റെ അധ്യക്ഷതയില്‍ സ്വദര്‍ മുഅല്ലിം നിസാര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് തഷ്‌രീഫ് അലി ശിഹാബ് വിഷയാവതരണം നടത്തി. മദ്രസ ലീഡറും എസ്.ബി.എസ് പ്രസിഡന്റുമായ മുഹമ്മദ് നുഅ്മാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്രസ വൈസ് പ്രസിഡന്റ് ഹുസൈന്‍ എടയൂര്‍, മദ്രസ അധ്യാപകരായ ബാദുഷ ബാഖവി, റാഫി അന്‍വരി എന്നിവര്‍ സംസാരിച്ചു. റേഞ്ച് തല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്തമാക്കിയ ടി എസ് മുഹമ്മദ് അമനെ മദ്രസ ജോയിന്റ് സെക്രട്ടറി സുലൈമാന്‍ ഹാജി ആദരിച്ചു. റിയാസ് ഫൈസി സ്വാഗതവും തന്‍വീര്‍ നന്ദിയും പറഞ്ഞു.