ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സി പി ഐ എം കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ കലാജാഥക്ക് തിപ്പിലശേരിയില്‍ തുടക്കമായി. മെയ് 4 ന് ജില്ലാ അതിര്‍ത്തി മുതല്‍ അക്കിക്കാവുവരെ 5000 പേരെ അണിനിരത്തിക്കൊണ്ടു നടത്തുന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ഥം പഞ്ചായത്തിലെ 30 കേന്ദ്രങ്ങളില്‍ വിവിധ ദിവസങ്ങളിലായി ഒല്ലൂര്‍ സ്വദേശി പി വി പൗലോസ് അവതരിപ്പിക്കുന്ന ലഹരി ഉപയോഗംകൊണ്ടുണ്ടാകുന്ന വിപത്തുകളെ ജനങ്ങളിലെത്തിക്കുന്ന എകാഗനാടകമാണ് കലാജാഥയിലെ പ്രധാന ഇനം.
തിപ്പിലശേരി സെന്ററില്‍ നിന്നാരംഭിച്ച ലഹരി വിരുദ്ധ കലാജാഥ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ ബി ജയന്‍ അധ്യക്ഷത വഹിച്ചു.സി പി ഐ എം കുന്നംകുളം ഏരിയാ സെക്രട്ടറികെ കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗം എം എന്‍ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം പദ്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരിക, പഞ്ചായത്ത് അംഗം ഘോഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.