ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ചാവക്കാട് ലോക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മണത്തല ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ബോധവത്കരണ ക്ലാസ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. ചാവക്കാട് എക്‌സൈസ് റേഞ്ച് വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സാജിത എസ് സിനി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മമ്മിയൂര്‍ എല്‍. എഫ്. സി.ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലേക്ക് റാലിയും ഉണ്ടായി. ചാവക്കാട് എം.ആര്‍.ആര്‍.എം. സ്‌കൂളില്‍ നിന്നാരംഭിച്ച റാലി സ്‌കൂള്‍ പ്രധാനധ്യാപിക എം. സന്ധ്യ ഫ്‌ലാഗ് ഓഫ് ചെയ്തു. ചാവക്കാട് ഉപജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നുള്ള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും യൂണിറ്റ് ലീഡര്‍മാരും റാലിയില്‍ പങ്കെടുത്തു.നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ കാനാമ്പുള്ളി , പ്രധാനധ്യാപിക പി.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT