ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും ലഘുലേഖ വിതരണവും നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും ലഘുലേഖ വിതരണവും നടത്തി. കാട്ടകമ്പാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജെറുസലേം സെന്ററില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ലഹരിയില്‍ നിന്നും മുക്തി നേടുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അണിചേരുക എന്ന സന്ദേശവുമായി നടത്തിയ ബോധവല്‍ക്കരണ പരിപാടി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പി വി ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ വി തമ്പി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി സി കെ സദാനന്ദന്‍ മാസ്റ്റര്‍, യൂണിയന്‍ സാംസ്‌കാരിക വേദി കണ്‍വീനര്‍ വത്സമ്മ കെ ആര്‍, അംഗങ്ങളായ എം വി ബെന്നി,പി ഐ ജോണ്‍സണ്‍,പി എം അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT