ചമ്മനൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സമസ്തയുടെ നിര്‍ദ്ദേശ പ്രകാരം ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തികൊണ്ട് നടത്തിയ ചടങ്ങ് മഹല്ല് ഖത്തീബ് അലി ദാരിമി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്‍ റഹ്‌മാന്‍ ഇഷാമി ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് ജോയിന്റ് സെക്രട്ടറി തറയില്‍ അലി, മെമ്പര്‍മാരായ കുന്നുംകാട്ടില്‍ അബ്ദുല്‍ റെഹ്‌മാന്‍, പാവൂരയില്‍ അബ്ദുല്‍ റസാഖ്, വള്ളിയില്‍ മുഹമ്മദ് കുട്ടി ഉസ്താദ്മാരായ ഇസ്മായില്‍ സുഹരി, സമദ്, ഫാറൂഖ് സൈദി, ഉമ്മര്‍ ഫൈസി, സൈദുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക് സ്വാഗതവും, ഫൈസല്‍ സഖാഫി നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam ചമ്മനൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു