ലഹരിക്കെതിരെ കൈകോര്‍ത്ത് എരുമപ്പെട്ടി ജാഗ്രത സമിതി. പിന്തുണയുമായി സിസി ടിവി ന്യൂസും. ജാഗ്രത സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ നിര്‍വഹിച്ചു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയുടേയും മുഹയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടേയും നേതൃത്വത്തില്‍ ക്ഷേത്രകമ്മറ്റികളേയും, വായനശാല, വ്യാപാരി വ്യവസാസി ഏകോപന സമിതി, പ്രസ് ക്ലബ്ബ് , ആക്ട്‌സ്, സ്‌കൂള്‍ പി.ടി.എ, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ചിട്ടുള്ളത്.
സി സി ടിവി ന്യൂസ് ചാനലും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്വമുണ്ട്. ചടങ്ങിന് ജാഗ്രത സമിതി ചെയര്‍മാന്‍ ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനായി. എരുമപ്പെട്ടി മഹല്ല് പ്രതിനിധി ബഷീര്‍ അഷറഫി, നെല്ലുവായ് മുല്ലക്കല്‍ ക്ഷേത്രം കൊച്ചിന്‍ ദേവസ്വം ജൂനിയര്‍ ഓഫീസര്‍ പി.വി. ഹരികൃഷ്ണന്‍ എന്നിവര്‍ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി. ബിനോജ് മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.സി.ഐജു,റീന വര്‍ഗീസ്, സതി മണികണ്ഠന്‍,എരുമപ്പെട്ടി എസ്.ഐ കെ.വി.ജോണി, മഹല്ല് പ്രസിഡന്റ് കെ.എ.അബ്ബാസ്, ഫൊറോന പള്ളി ട്രസ്റ്റി,എം.വി.ഷാന്റൊ, വായനശാല പ്രസിഡന്റ് കെ.എം. അഷറഫ്, ആക്ട്‌സ് പ്രസിഡന്റ് കാവില്‍ നാരായണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ്,സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സി.അബാല്‍മണി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജോണ്‍സന്‍ ചുങ്കത്ത്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.കെ.മാത്യു, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി പ്രസിഡന്റ് ഫസലു റഹീം, പി.ടി.എ, എസ്.എം.സി പ്രസിഡന്റുമാരായ പി.ടി.ശുശാന്ത്, ബിജു ജോര്‍ജ്,
വി.എസ്.ശ്രീജന്‍, സിസി ടിവി ചെയര്‍മാന്‍ ടി.വി. ജോണ്‍സന്‍, ജനറല്‍ മാനേജര്‍ സിന്റൊ ജോസ്, ഓപ്പറേറ്റര്‍മാരായ മനോജ്, പ്രദീപ്, ജാഗ്രത സമിതി വൈസ് ചെയര്‍മാന്‍ കെ.എ. ഫരീദലി, ജോയിന്റ് കണ്‍വീനര്‍ എം.എ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജാഗ്രത സമിതി കണ്‍വീനര്‍ എം.വി.ബാബു മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ റഷീദ് എരുമപ്പെട്ടി നന്ദിയും പറഞ്ഞു. സി സി ടിവിയുടെ നേതൃത്വത്തില്‍ അഭിനയ ജി ആര്‍ട്‌സ് അവതരിപ്പിച്ച കുട എന്ന ലഘുനാടകവും അരങ്ങേറി.