അണ്ടത്തോട് പെരിയമ്പലം 310 റോഡില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; തെക്കൂട്ട് അന്‍സാറിന്റെ ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു

പുന്നയൂര്‍ക്കുളം അണ്ടത്തോട് പെരിയമ്പലം 310 റോഡില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം,  ഡി.വൈ.എഫ്.ഐ. പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സെക്രട്ടറി തെക്കൂട്ട് അന്‍സാറിന്റെ ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. മേഖലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ വരുത്തിയത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT