27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ചിറ്റഞ്ഞൂരില്‍ സിസിടിവി കേബിളുകള്‍ സാമൂഹികവിരുദ്ധര്‍ മുറിച്ചുമാറ്റി; പ്രദേശത്ത് കേബിള്‍ സംവിധാനം നിലച്ചു

ചിറ്റഞ്ഞൂരില്‍ സിസിടിവി കേബിളുകള്‍ സാമൂഹികവിരുദ്ധര്‍ മുറിച്ചുമാറ്റി; പ്രദേശത്ത് കേബിള്‍ സംവിധാനം നിലച്ചു

108

കുന്നംകുളം – അഞ്ഞൂര്‍ റോഡിലെ ചിറ്റഞ്ഞൂര്‍ മേഖലയില്‍ സിസിടിവി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സാമൂഹികവിരുദ്ധര്‍ വ്യാപകമായി വെട്ടിനശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. കേബിളുകള്‍ തകര്‍ത്തതോടെ ചിറ്റഞ്ഞൂര്‍ മേഖലയിലാകെ കേബിള്‍ സംവിധാനം പൂര്‍ണ്ണമായും നിശ്ചലമായി. അഞ്ഞൂര്‍ റോഡിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളിലാണ് കേബിളുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. റോഡരികിലൂടെ കേബിള്‍ ലൈനുകള്‍ കടന്നുപോകുന്ന വലിയ മരങ്ങള്‍ക്ക് മുകളില്‍ കയറിയാണ് സാമൂഹികവിരുദ്ധര്‍ ഈ അക്രമം നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ആസൂത്രിതമായാണ് ഈ ലക്ഷ്യം നടപ്പിലാക്കിയിട്ടുള്ളതെന്ന് കേബിള്‍ ടിവി അധികൃതര്‍ സംശയിക്കുന്നു.

കേബിള്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. നിലവില്‍ മേഖലയില്‍ കേബിള്‍ ലൈനുകള്‍ പുനസ്ഥാപിക്കാനുള്ള അടിയന്തര പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. സാമൂഹികവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!