ഉപ്പുങ്ങല്‍ പാലായ്ക്കലിലെ കൈത്തോടില്‍ സാമൂഹിക വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി

ഉപ്പുങ്ങല്‍ പാലായ്ക്കലിലെ കൈത്തോടില്‍ സാമൂഹിക വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രി വാഹനത്തില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളിയിട്ടുള്ളത്. പാലായ്ക്കലില്‍ പരൂര്‍ കോള്‍പടവിലെ കൈത്തോടിലാണ് ശുചിമുറി മാലിന്യം തള്ളിയത്. തോടിലെ വെള്ളത്തിനു നിറവ്യത്യാസവും, അസഹ്യ ദുര്‍ഗന്ധവും വമിച്ചതൊടെയാണ് നാട്ടുകാര്‍ മാലിന്യം തള്ളിയ വിവരം അറിയുന്നത്. ശുചിമുറി മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

 

ADVERTISEMENT