കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 52 -ാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ആര്‍.ശങ്കറിന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ഡിസിസി സെക്രട്ടറി പി.കെ രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശക്തനായ ഭരണാധികാരിയും ഉജ്ജ്വല വാഗ്മിയുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രവര്‍ത്തനം കേരള ജനത മാതൃകയാക്കണമെന്ന് പി.കെ.രാജന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി അധ്യക്ഷനായി. മുന്‍ ബ്ലോക്ക് പ്രസിഡണ്ട് എ.ടി. സ്റ്റീഫന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ ഷാജു തരകന്‍, ആര്‍ എം ബഷീര്‍, ബി വി ജോയ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്,
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ജയ്‌സണ്‍ ചാക്കോ, എം എം ഷംസുദ്ദീന്‍, അപ്പു ആളൂര്‍, സുബിരാജ് തോമസ്, എന്നിവര്‍ സംസാരിച്ചു. മറ്റു നേതാക്കളും നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 52 -ാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.
ADVERTISEMENT