മുസ്ലിംലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രായംമരക്കാര്‍ ഉമ്മറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനയോഗം ചേര്‍ന്നു. അനുശോചന യോഗത്തില്‍ മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യൂസഫ് മാസ്റ്റര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.എം.ബഷീര്‍, മുസ്ലിം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ കേച്ചേരി, മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം സാദിഖ് പട്ടിക്കര, ചിറനെല്ലൂര്‍ മഹല്ല് സെക്രട്ടി മോനു സാഹിബ്, പട്ടിക്കര മഹല്ല് മുന്‍ സെക്രട്ടറി വി ഐ ഷംസുദ്ധീന്‍, എ.എ.സിറാജുദ്ദീന്‍ മാസ്റ്റര്‍, അല്‍-അമിന്‍ ഹയര്‍ സെക്കണ്ടറി കറസ്‌പോണ്ടന്റ് അബ്ദുറഹ്മാന്‍്, ,ചിറനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.കെ.പരീത് തുടങ്ങിയവര്‍ സംസാരിച്ചു. ലീഗിന്റെ ആദ്യകാല നേതാവും കേച്ചേരി അല്‍ – അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ മാനേജരുമായിരുന്നു രായംമരക്കാര്‍ ഉമ്മര്‍്.
മുസ്ലിംലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രായംമരക്കാര്‍ ഉമ്മറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനയോഗം ചേര്‍ന്നു.
ADVERTISEMENT