24.5 C
Kunnamkulam
Monday, August 3, 2026
Home Ariyippukal പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30 ആണ് അവസാന തീയതി.5000 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും. അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാം.
ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഉള്ളവര്‍ക്കും, ഗ്രാമസഭ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും പട്ടികജാതി ഓഫീസുകളില്‍ നിന്നു ലഭിക്കും

ADVERTISEMENT
error: Content is protected !!