ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അക്യുപങ്ചര്‍ ബോധവത്കരണ ക്ലാസും ചികിത്സയും സംഘടിപ്പിച്ചു. അസോസിയേഷന്‍ രക്ഷാധികാരിയും പൊതുപ്രവര്‍ത്തകനുമായ ചോ മുഹമ്മദുണ്ണി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്ള ഹാജി കാഞ്ഞിരപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. അക്യുപങ്ചര്‍ ചികിത്സക സുഹറ നൂര്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് നടത്തിയ അക്യുപങ്ചര്‍ ചികിത്സയില്‍ നിരവധി പേര്‍ പങ്കെടുത്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷെരീഫ് പാണ്ടോത്തയില്‍, ജോയിന്‍ സെക്രട്ടറി ഇമ്രാന്‍ ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ കുടുമ്പങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ലക്കി ഫാമിലി നറുക്കടുപ്പില്‍ വിജയിച്ച മൂന്നു കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അജു, ബുഷറ, ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗീത ടീച്ചര്‍ സ്വാഗതവും ട്രഷറര്‍ നീലിമ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.