ചാവക്കാട് അഞ്ചങ്ങാടിയില്‍ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിപിരിക്കേല്പ്പിച്ചവരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കടപ്പുറം തൊട്ടാപ്പ് പുതുവീട്ടില്‍ കലാം മകന് ഹര്‍ഷാദ് (24), മുനക്കകടവ് പുതുവീട്ടില്‍ ജീലാനി മകന് സാഹില്‍ (21),മുനക്കകടവ് കടപ്പുറം കടവില്‍ നൌഷാദ് മകന് നൌഷീര്‍ (19 ) അഞ്ചങ്ങാടി കടപ്പുറം പുതുവീട്ടില്‍ അഹമ്മദ് കുട്ടി മകന് ലെക്മില് (24)എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വിമല്‍.വി.വിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ് ചൊവ്വാഴ്ച്ച രാത്രി 12.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടില്‍ മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവര്‍ക്കാണ് അക്രമത്തില്‍ ഗുരുതര പരിക്കേറ്റത്. സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ചുളള ലഹരി ഉപയോഗത്തെ കുറിച്ചുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ബാബുരാജന്, അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്, മെല്വിന്, വിനോദ്, നൌഫല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഉല്‍സവ സമയത്ത് സമാന സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റേഷന് ഹൌസ് ഓഫീസര്‍ വിമല്‍.വിവി അറിയിച്ചു.
 
                 
		
 
    
   
    