മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ 24 കേരള ബറ്റാലിയന്‍ സായുധസേന ദിനാചരണം സംഘടിപ്പിച്ചു. മേജര്‍ പി.ജെ.സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്ക് സുബേദാര്‍ നകുല്‍ മിര്‍ദ്ദ സായുധ സേനാ ദിന ബാഡ്ജ് സമ്മാനിച്ചു. സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ശിവമല്ലി സായുധസേന ദിന സന്ദേശം നല്‍കി. സിനിയര്‍ കേഡറ്റുകളായ അഭിജിത്ത് മോഹന്‍’ മുഹമ്മദ് ഷംസീര്‍’ മിന്‍സാര രാജേന്ദ്രന്‍ അക്ഷയ് ഇ തോമസ് ‘ആര്‍ദ്ര ‘ ശ്രീരാഗ് ‘ ഇസബല്‍ ജോസ്. എന്നിവര്‍ സംസാരിച്ചു.



