ബീച്ച് പരിസരങ്ങളില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം വട്ടേക്കാട് രായമ്മരക്കാര്‍ വീട്ടില്‍ 35 വയസ്സുള്ള മുഹ്സിന്‍ , വട്ടേക്കാട് അറക്കല്‍ വീട്ടില്‍ 27 വയസ്സുള്ള മുദസ്സിര്‍ എന്നവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.