30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Erumapetty മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സി.പി.ഒ കെ.സഗുണ്‍ അര്‍ഹനായി

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സി.പി.ഒ കെ.സഗുണ്‍ അര്‍ഹനായി

921

സ്തുത്യര്‍ഹ സേവനത്തത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.സഗുണ്‍ അര്‍ഹനായി. ആറ്റൂര്‍ ചാത്തനാത്ത് പരേതനായ സുകുമാരന്റേയും കാഞ്ചനയുടേയും മകനാണ് സഗുണ്‍. 2012 ല്‍ ആണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എരുമപ്പെട്ടി സ്റ്റേഷനില്‍ സേവനം ചെയ്യുന്നു. മികച്ച കുറ്റന്വേഷകനായ സഗുണ്‍ തെളിയിക്കപ്പെട്ട നിരവധി കേസുകളിലെ അന്വേഷണ സംഘങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് പ്രതികളെ പിടികൂടിയ സംഘങ്ങളിലും അംഗമാണ്
ഭാര്യ: സ്വാതി. അറഫ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനവ്, രണ്ടാം ക്ലാസ് വിദ്യാര്‍ഥി അദ്വൈത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!