ഇടയ്ക്ക വിദ്വാന്‍ തിച്ചൂര്‍ മോഹനന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച, ‘തൗര്യത്രികം കലാക്ഷേത്ര’ത്തിന്റെ ഉദ്ഘാടനം നടന്നു

പ്രശസ്ത ഇടയ്ക്ക വിദ്വാന്‍ തിച്ചൂര്‍ മോഹനന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച, തിച്ചൂര്‍ മോഹനന്‍ ആശാന്‍ സ്മാരക ‘തൗര്യത്രികം കലാക്ഷേത്ര’ത്തിന്റെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. കലാക്ഷേത്രം പ്രിന്‍സിപ്പാള്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. ഗാന രചിയിതാവ് ബി.കെ.ഹരിനാരായണന്‍, പ്രശസ്ത കലാകാരന്‍മാരായ കോങ്ങാട് മധു, പനമണ്ണ ശശി, അമ്പലപ്പുഴ വിജയകുമാര്‍, കലാമണ്ഡലം കുട്ടിനാരായണന്‍, ജ്യോതിദാസ് ഗുരുവായൂര്‍, പ്രസന്ന ഉണ്ണി, കലാക്ഷേത്രം ചെയര്‍മാന്‍ സന്തോഷ് കൈലാസ്, സെക്രട്ടറി ടി.എ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത വാദ്യ കലാകാരന്മാര്‍ അണിനിരന്ന കേളി, സോപാന സംഗീതം, നാദസ്വര കച്ചേരി, ഡബിള്‍ തായമ്പക, ദൃശ്യ താള നൃത്ത സമന്വയം എന്നിവ നടന്നു.

 

ADVERTISEMENT