ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം. പ്രതി മുതുവറ സ്വദേശി കണ്ണനുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രതിക്കെതിരെ ആക്രോശങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഏറെ പണിപെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. വൈകിട്ട് നാലരയോടെയാണ് തെളിവെടുപ്പിനായി സംഭവം നടന്ന ആര്‍ത്താറ്റ് വീട്ടിലെത്തിച്ചത്. നിര്‍വികാരനായാണ് ഇയാള്‍ പെരുമാറിയത്.