26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

ആര്‍ത്താറ്റ് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

3794

ആര്‍ത്താറ്റ് കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ്
വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നിട്ടുള്ളത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്ക് വച്ച് യുവാവിനെ കണ്ടവരുണ്ട്. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം..ആദര്‍ശ്, ആര്യശ്രീ എന്നിവര്‍ മക്കളാണ്…കുന്നംകുളം എസ്.എച്ച്.ഒ.-യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

 

ADVERTISEMENT
error: Content is protected !!