പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി. സ്‌ക്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി. സ്‌ക്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ആയുഷ് മിഷന്‍ മുഖേനെ വിദ്യാലയത്തിന് ലഭിച്ച പൊന്നാം കണ്ണി, കരിങ്കുറിഞ്ഞി, ആടലോടകം, കുമിഴ്, പൂവരശ്, മണി മരുത്, കുറുന്തോട്ടി തുടങ്ങി ഇരുപതോളം ഔഷധ സസ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഔഷധ സസ്യങ്ങളുടെ പേരും, ശാസ്ത്രീയ നാമവും, ഉപയോഗവും അടങ്ങിയ ബോര്‍ഡുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സ്‌ക്കൂള്‍ വളപ്പിലെ ഔഷധ മരങ്ങള്‍ക്ക് ചുറ്റും കുട്ടികള്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് പ്രകൃതി സംരക്ഷണത്തിന്റെ പ്രതീകാത്മക സന്ദേശം നല്‍കി. പ്രകൃതി സംരക്ഷണ ദിന പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ് .വി, എ. എ. സിസി, വിന്‍സി ജോസ്, ഫ്‌ളെമി സി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT