കുന്നംകുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗേള്‍സ് സ്‌കൂളിന് സമീപം ആശ്രയ കേന്ദ്രം ആരംഭിച്ചു

കുന്നംകുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗേള്‍സ് സ്‌കൂളിന് സമീപം ആശ്രയ കേന്ദ്രം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് സൗജന്യമായി അടിസ്ഥാനപരമായ ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടര്‍, ജനറല്‍നോളജ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, അക്കൗണ്ടിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ്, കൗണ്‍സിലിംഗ് ക്ലാസുകള്‍ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയ യോഗ ക്ലാസുകള്‍ എന്നിവ  നടത്തുന്നതിനായാണ് ആശ്രയ കേന്ദ്രം ആരംഭിച്ചത്. എം റിന്‍സി വിന്‍സന്റിന്റെ പ്രാര്‍ത്ഥനയില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെയിന്‍ റോഡ് പള്ളി വികാരി ഫാ.മാത്യൂസ് കെ ബര്‍സോമ നിര്‍വഹിച്ചു. സേവാഭാരതി കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് വി.എ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT