കുന്നംകുളം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും വിശേഷാല്‍ പൂജയും നടത്തി

കുന്നംകുളം മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിന്റെ സമാപനത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും വിശേഷാല്‍ പൂജയും നടന്നു. തന്ത്രി വടക്കേടം നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ തിരുമേനി എന്നിവര്‍ കാര്‍മ്മികരായി. തുടര്‍ന്ന് ക്ഷേത്ര ക്ഷേമ സമിതിയിലെ അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും നൃത്തങ്ങളും, കലാപരിപാടികളും അരങ്ങേറി. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ തിരുമേനി, മുന്‍ മേല്‍ശാന്തി നാരായണന്‍ തിരുമേനി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഭക്തര്‍ക്കായി പ്രസാദ ഊട്ടും നടന്നു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി.കെ.സുനില്‍ , സെക്രട്ടറി ടി.ആര്‍. സജീവ് , ട്രെഷറര്‍ മാധവമേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

ADVERTISEMENT