വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തിനോടനുബന്ധിച്ച് അശ്വതി വേല ആഘോഷം ഇന്ന് നടക്കും.
തിങ്കളാഴ്ച കാലത്ത് വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി റോഷന്‍, കീഴ്ശാന്തി അനന്തകൃഷ്ണന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് 6 മണിയോടെ പ്രാദേശിക വേലകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 8 മണിക്ക് ശിവജി ഗുരുവായൂര്‍ സംവിധാനം ചെയ്ത് ചലച്ചിത്ര താരങ്ങള്‍ അഭിനയിച്ച ദൃശ്യവിരുന്നായ ‘പൂമാത’ എന്ന നാടകവും ഉണ്ടായിരിക്കും.