അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനെത്തിയ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന എയ്യാലിലെ ലേബര്‍ ക്യാമ്പില്‍ ആക്രമണം. ഒരു കൂട്ടം യുവാക്കളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ യുവാക്കളുടെ ആക്രമണത്തില്‍ ലേബര്‍ ക്യാമ്പിലെ മലയാളി തൊഴിലാളി സുരേഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആളുമാറി ആക്രമണം നടത്തിയതാണെന്ന് യുവാക്കള്‍ പിന്നീട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.