കൂറ്റനാട് സെന്ററില്‍ വ്യാപാര സ്ഥാപനത്തിന് നേരെ അതിക്രമം; മുന്‍വശത്തെ ചില്ല് എറിഞ്ഞുതകര്‍ത്തു. കൂറ്റനാട് തൃത്താല റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നത്. കൂറ്റനാട് സെന്ററിന് സമീപത്തെ ‘ട്രന്റിവ ഡ്രസ് ഡിസൈന്‍’ കടയുടെ മുന്‍വശത്തെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. കൂറ്റനാട് മല റോഡ് സ്വദേശി ഷഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ തുറക്കാനിരിക്കെയാണ് അക്രമം നടന്നത്. വെള്ളിയാഴ്ച രാത്രി 11 മണിവരെ ഉടമയും ജീവനക്കാരും കടയിലുണ്ടായിരുന്നു. ഇവര്‍ പോയതിന് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. കല്ലേറില്‍ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച കല്ല് സ്ഥാപനത്തിന് മുന്നില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ഉടമ ഷഫീഖ് ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കി.



