ആറ്റത്ര വൈഡൂര്യം അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറ്റത്ര വൈഡൂര്യം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുന്നംകുളം എം.എല്‍.എ – എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ ചിലവഴിച്ചാണ് 15-ാം വാര്‍ഡ് ആറ്റത്ര വൈഡൂര്യം അങ്കണാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ട് നിലകളിലായി അടുക്കള, സ്റ്റോര്‍റൂം, വര്‍ക്കേരിയ, ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, പഞ്ചായത്തംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT