പുന്നൂക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശ്രീ കോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം; പോലീസ് കേസെടുത്തു

പുന്നൂക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശ്രീ കോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറന്‍ ശ്രമിച്ച യുവാവിന്റെ പേരില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു. തൃപ്പറ്റ് സ്വദേശി ചാണയില്‍ ജിതേന്ദ്രന്റെ പേരിലാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. ക്ഷേത്ര ഭാരവാഹികളെ ഇയാള്‍ കയ്യേറ്റം ചെയ്തതായും പരാതി ഉണ്ട്. ശ്രീകോവിലിന് ഉള്ളിലേക്ക് കയറുന്നത് തടയുന്നതിനിടെയാണ് ഭാരവാഹികള്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. ചൊവ്വാഴ്ച ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ വൈകീട്ടാണ് സംഭവം നടന്നത്. വരവ് ഉത്സവങ്ങള്‍ ക്ഷേത്ര മുറ്റത്തേക്ക് കയറുന്നതിനിടെ ഇയാള്‍ ശ്രീകോവിലിന് ഉള്ളിലേക്ക് ഓടി കയറുകയായിരുന്നു. തുടര്‍ന്ന് സോപാനത്തില്‍
കയറി നിന്ന ഇയാളെ ഭാരവാഹികള്‍ താഴേക്ക് ഇറക്കി. ഇതിനിടെയാണ് ഇവര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായത്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന വടക്കേക്കാട് പോലീസും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ക്ഷേത്ര നടയില്‍ നിന്ന് മാറ്റിയത്.

ADVERTISEMENT