ചാവക്കാട് ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന മാ ആന്‍ഡ് ബേബി എന്ന സ്ഥാപനത്തിന്റെ ചുമര്‍ കുത്തിപ്പൊളിച്ച് മോഷണശ്രമം. പുലര്‍ച്ചയാണ് മോഷണശ്രമം ഉണ്ടായതെന്നാണ് സൂചന. രാവിലെ 9 ന് സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിയുന്നത്. സ്ഥാപനത്തിന്റെ ഗോഡൗണ്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. പിന്നീട് അകത്ത് കയറിയപ്പോഴാണ് എക്‌സോസ്റ്റ് ഫാന്‍ എടുത്തു മാറ്റി ചുമര്‍കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പണമോ മറ്റും സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ചാവക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.