24.1 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk ‘രാജാവ് ആണെന്നാണോ വിചാരം? പരനാറിയെന്നല്ല, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്’

‘രാജാവ് ആണെന്നാണോ വിചാരം? പരനാറിയെന്നല്ല, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്’

രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അല്ല അദ്ദേഹത്തെ വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കഴിഞ്ഞദിവസം ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് വിളിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചത്.

ADVERTISEMENT
error: Content is protected !!