പെട്ടിഓട്ടോറിക്ഷയിടിച്ച് അപകടം; കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം

പാഴിയോട്ടുമുറിയില്‍ പെട്ടിഓട്ടോറിക്ഷയിടിച്ച് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം. പാഴിയോട്ടുമുറി സ്വദേശി കുളങ്ങര വീട്ടില്‍ ഡേവിസ് (46) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 യോടെ പാഴിയോട്ടു മുറി സെന്ററില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരുകിലൂടെ നടന്ന് പോകുകയായിരുന്ന ഡേവിസിനെ പുറകിലൂടെവന്ന പെട്ടിഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡേവിസിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന ഡേവിസിനെ ടാങ്കില്‍ വെള്ളം കയറ്റി വരികയായിരുന്ന പെട്ടിഓട്ടോറിക്ഷയാണ് ഇടിച്ചത്.

ADVERTISEMENT