ചെമ്പൈ സംഗീതോത്സവം ; മികവാര്‍ന്ന തത്സമയ സംപ്രേഷണത്തിന് സിസിടിവിയ്ക്ക് ആദരം

ഗുരുപവനപുരിയ്ക്ക് സംഗീതാര്‍ച്ചനയുടെ അവിസ്മരണീയദിനങ്ങള്‍ സമ്മാനിച്ച ചെമ്പൈ സംഗീതോത്സവത്തിന് കൊടിയിറങ്ങി. രണ്ടാഴ്ച നീണ്ട പ്രശസ്തമായ സംഗീതവിരുന്ന് മികവോടെ തത്സമയം പ്രേക്ഷകരിലേക്കെത്തിച്ചതിന് സിസിടിവിയ്ക്ക് ആദരം. സിസിടിവി എക്‌സിക്യൂട്ടീവ് ഡയറര്‍ക്ടര്‍ ഉപഹാരം ഏറ്റുവാങ്ങി. ദേവസ്വം പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജി.സുരേഷ് പൊന്നാട ചാര്‍ത്തി, ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍ അധ്യക്ഷനായി.ഭരണസമതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍, സി.മനോജ് എന്നിവര്‍ സംസാരിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ നന്ദി പറഞ്ഞു. സിസിടിവി സിനിമ ചാനലിലൂടെയും, ടിസിവി ഉത്സവ് ചാനലിലൂടെയും ചെമ്പൈ സംഗീതോത്സവം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നേതൃത്വത്തില്‍ വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകദാശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം സിസിടിവി സമ്പൂര്‍ണ്ണമായി, സമഗ്രമായി തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

ADVERTISEMENT