സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ പൃഥ്വിരാജ്, സിനിമ – കാതല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ കാതല്‍. മികച്ച നടനായി പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം) തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ബ്ലെസ്സി (ആടുജീവിതം). മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട.

മികച്ച നടി ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ എന്നിവര്‍ നേടി.
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ‘ആടുജീവിതം’ നേടി. മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ). മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ, പോള്‍സണ്‍ സ്‌കറിയ (കാതല്‍). മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം).

 

സാംസ്‌കാരക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്
160 സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. അന്തിമ പട്ടികയിലെത്തിയത് 38 സിനിമകളാണ്.