30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ആയമുക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലബ്ബ് നേത്ര പരിശോധന ക്യാമ്പ് നടത്തി

ആയമുക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലബ്ബ് നേത്ര പരിശോധന ക്യാമ്പ് നടത്തി

98

ആയമുക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലബ്ബിന്റെ പതിനെട്ടാം വാര്‍ഷികവും ഉണ്ണി രജീഷ് രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലബ്ബും തൃശ്ശൂര്‍ അഹല്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്ലബ്ബ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ നൗഫല്‍, നജീബ്, ഫൈസല്‍,
ജാഫര്‍, ജാബിര്‍, കിരണ്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി അംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ലേറെ പേര്‍ പരിശോധന നടത്തി. ഫാരിസ്, നസീബ്, റസല്‍, സാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!