ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വടക്കേക്കാട് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം ബോധവല്‍ക്കരണ ക്ലാസും, ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ നബീലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ്, സൂപ്രണ്ട് ഡോക്ടര്‍ നിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആരോഗ്യ ഓഫീസില്‍ നിന്നുമുള്ള ഡോക്ടര്‍മാരായ ആന്റണി, ലിന്റ്‌റു എന്നിവര്‍ ക്ലാസ് നയിച്ചു. അക്ഷര കോളേജില്‍ നിന്നുള്ള കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
ADVERTISEMENT