ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിന്റെ ഭാഗമായി വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
മെഡിക്കല്‍ ഓര്ഫീസര് ഡോക്ടര്‍ പ്രസാദ് കെ ജോസ് വിഷയാവതരണം നടത്തി. പി എച്ച് എന്‍ സുനന്ദ കെ പി, ജെ എച്ച് ഐ ജിത, എം എല്‍ എസ് പി ആശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.കാന്‍സര്‍ പ്രാഥമിക പരിശോധനക്കുള്ള സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.