മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‘കൗമാരം കരുതലോടെ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്കൂള്‍ പ്രധാന അധ്യാപിക കെ ഗിരിജ സ്വാഗതം പറഞ്ഞു. എരുമപ്പെട്ടി ഹെല്‍ത്ത് സെന്റര്‍ അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ റിന്റു സി എം കുട്ടികള്‍ക്കായി ക്ലാസ് എടുത്തു . ടീന്‍സ് ക്ലബ് കണ്‍വീനര്‍ ശുഭ നന്ദി പറഞ്ഞു.