കേരളവിഷന്‍ നേതൃത്വത്തില്‍ കുന്നംകുളത്ത് കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ക്കും, അക്കൗണ്ട്‌സ് ജീവനക്കാര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സി-ബില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അനില്‍, സപ്പോര്‍ട്ടിംഗ് ടെക്‌നിക്കല്‍ എന്‍ജിനീയര്‍ മില്‍ന പീറ്റര്‍, കേരളവിഷന്‍ ഡയറക്ടര്‍ ജിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. സിസിടിവി ജനറല്‍ മാനേജര്‍ സിന്റോ ജോസ് നന്ദി പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും, അക്കൗണ്ട്‌സ് ജീവനക്കാരും സംബന്ധിച്ചു. കേരളവിഷന്‍ ബ്രോഡ്ബാന്റ്, ഡിജിറ്റല്‍ ടിവി എന്നിവയുടെ അക്കൗണ്ട്‌സുകള്‍ കൂടുതല്‍ കാര്യക്ഷമവും, ഉപഭോകൃതസൗഹൃദവും ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോധവത്കരണം ഒരുക്കിയത്.
Home Bureaus Kunnamkulam കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും, അക്കൗണ്ട്‌സ് ജീവനക്കാര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു