ലഹരി മുക്ത നവകേരളം; ബോധവല്‍ക്കരണ റാലിയും, ഫ്‌ലാഷ് മോബും നടത്തി

കേരള സേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ചാവക്കാട് ജില്ലാ അസോസിയേഷന്‍ നേതൃത്വത്തില്‍ ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ബോധവല്‍ക്കരണ റാലിയും, ഫ്‌ലാഷ് മോബും ബോധവല്‍ക്കരണ ക്ലാസും നടത്തി. കുന്നംകുളം ജവഹര്‍ സ്വകയറില്‍ കുന്നംകുളം എ എസ് ഐ സി.വി മധു ഫ്‌ലാഗ് ഓഫ് ചെയ്ത ബോധവല്‍ക്കരണ റാലിയില്‍ വിവിധ വിദ്യാലയങ്ങള്‍ തങ്ങളുടെ വിദ്യാലയബാനറിന്റ പിന്നില്‍ പ്ലക്കാര്‍ഡും മുദ്രാഗീതങ്ങളുമായി അണിനിരന്നു.റാലി ടൗണ്‍ ചുറ്റി ടൗണ്‍ ഹാളില്‍ സമാപിച്ചു. ഡിസ്ട്രിക് ഓര്‍ഗനൈസിംഗ് കമ്മീഷനര്‍ മാരായ ജോസ് സി പോന്നോര്‍, സിസ്റ്റര്‍ ജിസ് പ്രിയ , ജില്ലാ കമ്മീഷനര്‍മാരായ സുരേഷ് , ബീന പീറ്റര്‍, രാഹുല്‍ സി ചുങ്കത്ത് ,സായൂജ് , സജു , സുന്ദരന്‍,വിവിധ യൂണിറ്റ് ലീഡര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

 

ADVERTISEMENT