അയ്യംകുളങ്ങര ക്ഷേത്രത്തില്‍ നടതുറപ്പ് നടത്തി

പുതുശ്ശേരി അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിന്റെ സമാപനത്തില്‍ പാന, ഗുരുതി തര്‍പ്പണം എന്നി ചടങ്ങുകള്‍ക്ക് ശേഷം അടച്ച നട തുറന്നു. ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ 10-ാം തിയ്യതി പുലര്‍ച്ചെയാണ് നട അടച്ചത്. ഒരാഴ്ച്ചയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകളോടെയും നവകം, പഞ്ചഗവ്യം എന്നി ചടങ്ങുകളോടെയുമാണ് ക്ഷേത്ര നട തുറന്നത്. ഉച്ചയ്ക്ക് ഭക്തജനങ്ങള്‍ക്കായി പ്രസാദ ഊട്ടുമുണ്ടായി. വൈകീട്ട് വിശേഷാല്‍ നിറമാല സഹസ്ര ദീപാര്‍ച്ചന, പറ എന്ന ചടങ്ങുകള്‍ക്ക് ശേഷം വീരനാട്യത്തിന്റെ അവതരണവുമുണ്ടായി. നിരവധി ഭക്തജനങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്തു. മേല്‍ശാന്തി പട്ട്‌ള ഇല്ലത്ത് രമേഷ് ഭട്ട്, അയ്യംകുളങ്ങര ദേവസ്വം ഭാരവാഹികളായ ചന്ദ്രശേഖരന്‍ പുതുശ്ശേരി, യു.കെ. ബിനീഷ്, സി.എസ്. ജിജി തുടങ്ങിയവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT