സി.പി.എം.-കോണ്‍ഗ്രസ് സംഘത്തിന്റെ ശബരിമല കൊള്ളക്കെതിരെ ബി.ജെ.പി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ സെന്ററില്‍ അയ്യപ്പജ്യോതി തെളിയിച്ചു. ബി.ജെ.പി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.കെ.ലക്ഷ്മണന്‍ അധ്യക്ഷനായ ചടങ്ങില്‍ ബി.ജെ.പി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്‌മണ്യന്‍ അയ്യപ്പജ്യോതി തെളിയിച്ചു. ജില്ലാ കമ്മിറ്റി അംഗം പുഷ്പന്‍ പരൂര്‍, ബിജെപി ഗുരുവായൂര്‍ മണ്ഡലം ഭാരവാഹികളായ ഷാജി തൃപ്പറ്റ്, സീനാ സുരേഷ്, ശാന്തി സതീശന്‍, സുരേഷ് നടുവത്ത് , പഞ്ചായത്ത് ഭാരവാഹികളായ ബാബു, എം.ജി.സുരേഷ്, രാജന്‍പറമ്പില്‍, ഷിമോദ്, ബാലന്‍, ശിവരാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



