ബാബു പുലിക്കോട്ടിലിന്റെ ഒന്നാം ചരമ വാര്‍ഷികം ഏപ്രില്‍ 21 ന്

സി പി ഐ എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ ഒന്നാം ചരമ വാര്‍ഷികം ഏപ്രില്‍ 21 ന് സമുചിതമായി ആചരിക്കും. നടത്തിപ്പിനായി സി പി ഐ എം ഏരിയ കമ്മിറ്റി അംഗം എന്‍ കെ ഹരിദാസന്‍ ചെയര്‍മാനും ലോക്കല്‍ സെക്രട്ടറി എ എ മണികണ്ഠന്‍ കണ്‍വീനറുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. പഴഞ്ഞി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.ഏപ്രില്‍ 21 ന് രാവിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തിയതിനുശേഷം സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുവാനും, തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ 25 വിദ്യാര്‍ത്ഥികളെ ക്യാഷ് പ്രൈസ് നല്‍കി അനുമോദിക്കാനും യോഗം തീരുവാനിച്ചു. എന്‍ കെ ഹരിദാസന്റെ അദ്ധ്യക്ഷനയില്‍ നടന്ന യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാന്‍, കാട്ടകാമ്പാല്‍ ലോക്കല്‍ സെക്രട്ടറി വി കെ ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് ഇ എസ് രേഷ്മ ടീച്ചര്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ കെ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT