ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വടക്കേകാട് പഞ്ചായത്തിലെ 20 കര്‍ഷകര്‍ക്ക് 6000 മത്സ്യ കുഞ്ഞുങ്ങളെ
നല്കി. പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍ എം കെ പദ്ധതി ഉത്ഘാടനം ചെയ്തു. ഗ്രാസ് കാര്‍പ് ഇനത്തില്‍ പെട്ട മത്സ്യ വിത്താണ് വിതരണം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ രുഗ്മ്യ സുധീര്‍, ശ്രീധരന് മാക്കാലിക്കല്‍, കെ വി റഷീദ്, ഷനില്‍ അപ്പു ഫിഷറീസ് പ്രേമോട്ടര്‍ ഗീതമോള് സി കെ എന്നിവര്‍ പങ്കെടുത്തു.